മമത ബാനർജി | Photo: PTI
കൊൽക്കത്ത: വർഗീയ രാഷ്ട്രീയത്തിൽ അസദുദ്ദീൻ ഒവൈസിയേക്കാൾ മുന്നിലാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്ന് പശ്ചിമ ബംഗാൾ ബിജെപി ചീഫ് സുകന്ദ മജൂംദാർ. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന മമതയുടെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.
മമതാ ബാനർജി മത പുരോഹിതന്മാർക്ക് പണം നൽകാൻ ആരംഭിച്ചിരിക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിലും മമത അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏത് കാര്യത്തിലായാലും കേന്ദ്ര സർക്കാരിനെ മതപരമായി വലിച്ചിഴക്കാനാണ് മമത ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്. എന്നാൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായുള്ള കേന്ദ്രത്തിന്റെ അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം.
Content Highlights: Mamata Banerjee Above Asaduddin Owaisi In - BJP Amid Charity Row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..