നരേന്ദ്ര മോദി, മല്ലികാർജുൻ ഖാർഗെ | Photo: ANI, PTI
ബെംഗളൂരു: തനിക്കും പാര്‍ട്ടിയ്ക്കുമെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'റിമോട്ട് കണ്‍ട്രോള്‍' പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ 'റിമോട്ട് കണ്‍ട്രോള്‍' എവിടെയാണെന്ന് ഖാര്‍ഗെ ആരാഞ്ഞു.
ബെലഗാവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ പറഞ്ഞു-ഖാര്‍ഗെ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി. പക്ഷേ റിമോട്ട് കണ്‍ട്രോള്‍ മറ്റാരുടെയോ പക്കലാണെന്ന്. ശരി, എന്റെ റിമോട്ട് കണ്‍ട്രോള്‍ മറ്റാരുടെയോ പക്കലാണ്. എന്നാല്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ റിമോട്ട് കണ്‍ട്രോള്‍ എവിടെയാണ്, ഖാര്‍ഗെ ആരാഞ്ഞു. ഫെബ്രുവരി 27-ന് ഒരു പൊതുപരിപാടിയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി, റിമോട്ട് കണ്‍ട്രോള്‍ പരാമര്‍ശം നടത്തിയത്.
ബി.ജെ.പി. സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ സി.ബി.ഐയ്‌ക്കോ സി.വി.സിയ്‌ക്കോ തങ്ങളെ തോല്‍പിക്കാനാവില്ലെന്നും അവയെ ഭയപ്പെടുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഭയക്കുകയും ഇല്ല. അദ്ദേഹം സത്യമാണ് പറയുന്നത്. അങ്ങനെയുള്ള വ്യക്തിയെയാണ് ബുദ്ധിമുട്ടിക്കുന്നത്. അവര്‍ ചെയ്യട്ടെ. അവര്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുമോ? ഞങ്ങള്‍ എല്ലാത്തിനും സജ്ജമാണ്, ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Content Highlights: mallikarjun kharge reply to narendra modi remote control remark
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..