അവസാന ദിനം ആളേറെ: ഖാര്‍ഗെയും വാസ്‌നിക്കും മനീഷ് തിവാരിയും മത്സരത്തിനെന്ന് സൂചന


Mallikarjun Kharge, Manish Tewari, Mukul Wasnik | Photo: PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. അധ്യക്ഷസ്ഥാനത്തേയ്ക്ക് പാര്‍ട്ടി ഹൈക്കമാന്‍ഡിന്‍റെ പിന്തുണ ഖര്‍ഗെയ്ക്കാണെന്നു സൂചന. അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. ഇതോടെ ശശി തരൂരിനും ദിഗ് വിജയ് സിങ്ങിനും പുറമേ മൂന്നാം സ്ഥാനാര്‍ഥിയായി ഖര്‍ഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിനുണ്ടാകും. ഇതിന് പുറമേ ജി 23-ന്‍റെ സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത് വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. ഞായറാഴ്ചത്തെ സംഭവവികാസങ്ങളില്‍ സോണിയയോട് മാപ്പുപറഞ്ഞതായി ഗഹ്ലോത് പറഞ്ഞു.



മുകുള്‍ വാസ്നിക്കിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. തങ്ങളിലൊരാളായ മനീഷ് തിവാരി മത്സരിക്കണോയെന്ന് തീരുമാനിക്കാന്‍ ജി-23 നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചയാണ്.

ഹൈക്കമാന്‍ഡിനുമുന്നില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന രാജസ്ഥാനിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് രണ്ടുദിവസത്തിനകം സോണിയാഗാന്ധി തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു.


Content Highlights: Mallikarjun Kharge Is Latest Contender For Congress Chief Post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented