ഭുവനേശ്വരി
മേട്ടുപ്പാളയം: കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ഭുവനേശ്വരിയും ഭര്‍ത്താവ് പ്രശാന്തും ഇവരുടെ സുഹൃത്തുക്കളും ഉള്‍പ്പെടെ ആകെ ഒമ്പതുപേരാണ് പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍നിന്ന് വനത്തിലേക്ക് ട്രക്കിങ്ങിന് പോയത്. ദമ്പതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമാണ് പാലമലയില്‍ എത്തിയത്. തുടര്‍ന്ന് വനത്തിനുള്ളിലേക്ക് ട്രക്കിങ് നടത്തുകയായിരുന്നു. ഇതിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ആനയെ കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭര്‍ത്താവും സുഹൃത്തുക്കളും തന്നെയാണ് വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഒമ്പതംഗസംഘം വനത്തിലേക്ക് ട്രെക്കിങ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രതികരിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി കോയമ്പത്തൂര്‍ ശങ്കര കണ്ണാശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയാണ് ഭുവനേശ്വരി. നവനീത്, നവ്യ എന്നിവരാണ് മക്കള്‍.
Content Highlights: malayali woman killed by wild elephant attack in coimbatore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..