യു.ടി. ഖാദർ | Photo: pics4news
ബെംഗളൂരു: മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അപ്രതീക്ഷിതമായാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ഖാദറിന്റെ വരവ്. കാരണം ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഖാദറുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു ഖാദര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നാണ് ഖാദര്‍ നിയമസഭയിലെത്തിയത്. ഇത് അഞ്ചാം തവണയാണ് ഖാദര്‍ എം.എല്‍.എ. ആകുന്നത്. അന്‍പത്തിമൂന്നുകാരനായ ഖാദര്‍, കര്‍ണാടക സ്പീക്കര്‍ ആകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ സമുദായാംഗമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാകും.
നിലവിലെ കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം ടേമില്‍, മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ ഖാദറിന് മന്ത്രിസ്ഥാനം പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍. ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള നേതാവിന് അവസരം നല്‍കുന്നു എന്ന സന്ദേശം കൂടിയാണ് ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
പിതാവ് കാസര്‍കോട്ടുകാരനായ ഉപ്പള പള്ളത്തെ പരേതനായ യു.ടി. ഫരീദിന്റെ മകന്‍ എന്ന വിലാസത്തിലാണ് യു.ടി. ഖാദര്‍ രാഷ്ട്രീയഗോദയില്‍ ഇറങ്ങുന്നത്. ഫരീദ് 1972, 1978, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ ഉള്ളാള്‍ (മംഗളൂരു) മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖാദര്‍ മത്സരിച്ച് ജയിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി ലമിസാണ് ഭാര്യ. ഏകമകള്‍ ഹവ്വ നസീമ പഠിച്ചതും കേരളത്തിലാണ്.
Content Highlights: malayali congress mla ut khader likely to become the speaker of karnataka assembly


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..