ഡല്‍ഹിയില്‍ കോവിഡ് ബാധിതയായി മലയാളി നഴ്‌സ് മരിച്ചു


rajamma
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതയായി ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു. രഘുഭീര്‍ നഗര്‍ ആര്‍ജി ബ്ലോക്കിലെ രാജമ്മയാണ്(64)മരിച്ചത്. ശിവാജി ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ഇവര്‍.

ബുധനാഴ്ച രാവിലെയാണ് കോവിഡ് രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇവർ മരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിതയായി മരിക്കുന്ന രണ്ടാമത്തെ നഴ്‌സ് ആണ് രാജമ്മ. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് തന്നെയാണ് മരിക്കുന്നത്.

വര്‍ഷങ്ങളായി ഡല്‍ഹിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ. ഇവര്‍ക്ക് മറ്റസുഖങ്ങളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

ഡല്‍ഹിയില്‍ പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌സാണ് രാജമ്മ.

ഭര്‍ത്താവ്: മധുസൂദനന്‍. മകള്‍: ദിവ്യ.

content highlights: malayalee nurse died in Delhi due to Covid infection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented