ന്യൂഡല്‍ഹി:  പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതിനാലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന് യോഗഗുരു ബാബാ രാംദേവ്. യോഗക്ക് പ്രചരണം നൽകുന്നതിൽ മോദിയെ പുകഴ്ത്തുകയും ഗാന്ധികുടുംബത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. 

"നെഹ്രുവും ഇന്ദിരയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാല്‍ ഇവരുടെ പിന്‍ഗാമിയായ രാഹുല്‍ യോഗ ചെയ്യാറില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ആരാണോ യോഗ ചെയ്യുന്നത് അവര്‍ നല്ല ദിനങ്ങളെ കാണും"- ബാബാ രാംദേവ് പറഞ്ഞു. 

ജൂണ്‍ 21ന് അന്താരാഷട്ര യോഗ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ബാബാ രാംദേവിന്റെ പ്രസ്താവന. 

അതേ സമയം കഴിഞ്ഞ വര്‍ഷം യോഗാ ദിനത്തില്‍ രാഹുല്‍ഗാന്ധിയും സോണിയയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്നാണ് രാംദേവ് പറഞ്ഞത്. കൂടാതെ രാഹുലും താനും സൗഹൃദത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.  

Content Highlights: rahul gandhi, yoga, 2019loksabha election, baba ramdev