ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ചുട്ട മറുപടി കൊടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. 

പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്‍ നിര്‍ദ്ദേശിച്ച നാല് നിര്‍ദ്ദേശങ്ങള്‍ വേണ്ടെന്നും ' തീവ്രവാദം വേണ്ടെന്ന' ഒരൊറ്റ നിര്‍ദ്ദേശം മാത്രം മതിയെന്നായിരുന്നു സുഷമയുടെ മറുപടി.

മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ അടിസ്ഥാനപരമായി വേണ്ട കാര്യം എന്താണെന്ന് സുഷമാ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ വളരെ ശക്തമായും വ്യക്തമായും അവതരിപ്പിച്ചതായും മോദി ട്വീറ്ററില്‍ കുറിച്ചു. 

Just spoke to @SushmaSwarajji & congratulated her for the excellent speech at the @UN. A perfect articulation of key global issues.

— Narendra Modi (@narendramodi) October 1, 2015

EAM @SushmaSwaraj has wonderfully highlighted India's contribution to @UN & shared India's vision of what UN must be in the 21st century.

— Narendra Modi (@narendramodi) October 1, 2015