വാഷിങ്ടണ്‍: ഇന്ത്യ അമേരിക്ക ആണവ പദ്ധതി 2016ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ്മ. വാഷിങ്ടണില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ത്വരിതഗതിയില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്‍.പി.സി.ഐ.എല്‍, ആണവോര്‍ജ്ജ വകുപ്പ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയുമായി നല്ലരീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അണവ ബാധ്യതാബില്ലില്‍ പൂര്‍ണ്ണമായ ധാരണ കൈവരിച്ചിട്ടില്ല എന്നും വര്‍മ്മ വ്യക്തമാക്കി.

റിയാക്ടറുകളുടെ നിര്‍മ്മാണം സങ്കീര്‍ണമായതിനാല്‍ പദ്ധതിക്ക് സമയക്രമം നിശ്ചയിച്ച് പൂര്‍ത്തീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു