ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ ആദ്യ സെമി സ്‌പെീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ളാഗ് ഓഫ് ചെയ്തു. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഗതിമാന്‍ ഉദ്ഘാടനയാത്ര നടത്തുക. 'ഇന്ത്യന്‍ റയില്‍വെയുടെ ഹൈസ്പീഡ് ട്രെയിന്‍ യുഗത്തിന് തുടക്കമായി.' റയില്‍വേ മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളാണ് ട്രെയിനിലുള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നിവയുമുള്ള ഗതിമാനില്‍ 12 എ.സി കോച്ചുകളുണ്ടാകും.
ടിക്കറ്റ് നിരക്ക് ശതാബ്ദി ട്രെയിനുകളെക്കാള്‍ കൂടുതലാണ്. വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ യാത്ര നടത്തും. 100 മിനുട്ടാണ് യാത്രാസമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്.
ശക്തിയേറിയ അടിയന്തിര ബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും ഇന്ത്യന്‍-പാശ്ചാത്യഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമാകും. 200 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ശതാബ്ദി 120 മിനിറ്റ് എടുക്കുമ്പോള്‍ ഗതിമാന്‍ 105 മിനിറ്റ് മാത്രമാണെടുക്കുക.
രണ്ട് എക്‌സിക്യൂട്ടീവ് എ.സി ചെയര്‍ കാറും എട്ട് എ.സി ചെയര്‍ കോച്ചുകളുമുണ്ട്. എ.സി എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റിന് 1,500 രൂപയും എ.സി ചെയര്‍ കാര്‍ സീറ്റിന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വൈ ഫൈ സംവിധാനത്തിലൂടെ സൗജന്യമായി വിനോദ വീഡിയോകള്‍ ടാബിലും സ്മാര്‍ട്ട ഫോണിലും യാത്രക്കാര്‍ക്ക് ലഭിക്കും. കപുര്‍ത്താലയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരമുള്ള പ്രത്യേക കോച്ചുകളാണ് ട്രെയിനിലുള്ളത്. ബയോ ടോയ്‌ലറ്റ് സവിധാനമാണ് ട്രെയിനിലുള്ളത്.