ജെയ്പൂര്‍: അസാധുവാക്കിയ 2.70 കോടി രൂപയുടെ  നോട്ടുകള്‍ തീവ്രവാദ വിരുദ്ധ സേന ജയ്പൂരില്‍ നിന്നും പിടികൂടി. ശനിയാഴ്ച രാത്രിയാണ് രാജസ്ഥാനിലെ സൂരാജ്‌പോളയില്‍ നിന്ന് നോട്ടുകള്‍ പിടികൂടിയത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്ന് പേരാണ്  തീവ്രവാദ വിരുദ്ധ സേനയുടെ  പിടിയിലായത്. 

  കള്ളപ്പണം നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നിരോധിച്ച പത്തില്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാണന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.