ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 

  

36,946 പേര്‍ രോഗമുക്തി നേടി. 422 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 4,13,718 കോവിഡ് രോഗികളാണ് ഉള്ളത്.

4,24,773 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 17,06,598 ഡോസ് വാക്സിനാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത്.