ചെന്നൈ : രാജ്യത്തെ ജയിലുകളില്‍ ഉത്പാദനക്ഷമതയില്‍ നിന്നുള്ള വരുമാനത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനം. തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. തടവുകാര്‍ ഉണ്ടാക്കുന്ന സാധന സാമഗ്രികളും മറ്റും വില്പന നടത്തിയതുവഴി കഴിഞ്ഞവര്‍ഷം കേരളത്തിലെ ജയിലുകളില്‍ നിന്ന് 21.43 കോടി രൂപ വരുമാനം ലഭിച്ചു. തമിഴ്‌നാട്ടിലെ ജയിലുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷമുണ്ടാക്കാനായ വരുമാനം 36.97 കോടി രൂപയാണ്. 15.74 കോടി രൂപ വരുമാനമായി ബിഹാര്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിലെ വിവിധ ജയിലുകളിലായി 7,078 തടവുകാരാണുള്ളത്. തമിഴ്‌നാട്ടില്‍ ഇത് 15,874 ആണ്; കേരളത്തിലുള്ളതിനെക്കാള്‍ ഇരട്ടിയിലേറെ. ഇത് വെച്ചുനോക്കുമ്പോള്‍ കേരളത്തിലെ തടവുകാര്‍ ഉണ്ടാക്കിയ സാധനസാമഗ്രികള്‍ വിറ്റതിലൂടെ മികച്ച നേട്ടമാണ് കൈവരിക്കാനായത്. മൂന്നാം സ്ഥാനത്തുള്ള ബിഹാറില്‍ 31,295 തടവുകാരുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 27,868 ജയില്‍പ്പുള്ളികളാണുള്ളത്. വരുമാനം 14.34 കോടി രൂപ മാത്രം. രാജ്യത്തെ മുഴുവന്‍ ജയിലുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഉത്പന്നങ്ങള്‍ വിറ്റഴിച്ചതുവഴി 150 കോടി രൂപ വരുമാനമാണ് ഉണ്ടാക്കാനായത്. 2012 ല്‍ ഇത് 128.24 കോടിയും 2013 ല്‍ 144.32 കോടി രൂപയുമായിരുന്നു. 2014 ല്‍ വിവിധ ജയിലുകളിലായി 63,256 തടവുകാരെ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ചേര്‍ത്തു. ഇതില്‍ കൂടുതല്‍ പേരും നെയ്ത്ത്, തയ്യല്‍, കൃഷി എന്നിവയിലാണ് താത്പര്യം പ്രകടിപ്പിച്ചതെന്നും നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നുണ്ട്.