ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പ്രതിക്കൂട്ടിലാക്കി ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനെതിരെ(ഡി.ഡി.സി.എ.) അഴിമതിയാരോപണങ്ങളുമായി ബി.ജെ.പി. എം.പി.യും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്. ജെയ്റ്റ്‌ലി ഡി.ഡി.സി.എ. അധ്യക്ഷനായിരിക്കെ, 14 വ്യാജകമ്പനികളുണ്ടാക്കി 90 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രധാന ആരോപണം.
സ്വന്തം പാര്‍ട്ടിക്കാരനായ ജെയ്റ്റ്‌ലിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് കീര്‍ത്തി ആസാദും മുന്‍ ക്രിക്കറ്റ് താരം ബിഷന്‍സിങ് ബേദിയും പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. 2011-12ലെ ഡി.ഡി.സി.എ. വാര്‍ഷിക ജനറല്‍ബോഡിയോഗത്തില്‍ കീര്‍ത്തി ആസാദും ഡല്‍ഹി എന്‍.സി.ടി. ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സമീര്‍ ബഹാദൂറും സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരുന്നു.
എന്നാല്‍, താനാണ് യോഗത്തിന്റെ അധ്യക്ഷനെന്നും ഭാരവാഹികളിലാരെങ്കിലും സാമ്പത്തികക്രമക്കേട് നടത്തിയതായി തെളിഞ്ഞാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ജെയ്റ്റ്‌ലി യോഗത്തില്‍ പറയുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.
മറ്റ് വെളിപ്പെടുത്തലുകള്‍:
* ഫിറോസ് ഷാ കോട്‌ല മൈതാനത്തിന്റെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ക്ക് 24 കോടിരൂപയ്ക്കാണ് 2003-ല്‍ കരാര്‍ കൊടുത്തത്. എന്നാല്‍, 12 വര്‍ഷത്തിനിടെ ചെലവിട്ടത് 141 കോടി
* മൂന്നുവര്‍ഷത്തിനിടെ കടലാസില്‍ മാത്രമുള്ള കമ്പനികള്‍ക്ക് 25 കോടി നല്‍കി
* പ്രവൃത്തികരാര്‍ ലഭിച്ച കമ്പനികളുടെ വിലാസം അന്വേഷിച്ചു. എന്നാല്‍, അത്തരം കമ്പനികള്‍ ഉണ്ടായിരുന്നില്ല
* പല മേല്‍വിലാസങ്ങളും വീടുകളോ കടകളോ ആയിരുന്നു
* ഡി.ഡി.സി.എ.യിലെ പല ജീവനക്കാരും അതിലെ ഭാരവാഹികളുടെ ബന്ധുക്കള്‍
* അവരുടെയോ അടുപ്പക്കാരുടെയോ പേരില്‍ കമ്പനികളുണ്ടാക്കി പണംതട്ടി
അതിനിടെ, ഡി.ഡി.സി.എ. അഴിമതിയാരോപണത്തെക്കുറിച്ചന്വേഷിക്കാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അന്വേഷണക്കമ്മിഷനെ നിയമിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചുമതല ഏറ്റെടുക്കാമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം സമ്മതിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ ട്വീറ്റ് ചെയ്തു.
കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ജെയ്റ്റ്‌ലി
