ജംഷേദ്പുര്‍: അസഹിഷ്ണുതയെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലൂടെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ എന്നിവര്‍ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വി.എച്ച്.പി. നേതാവ് സാധ്വി പ്രാചി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം ചേര്‍ന്നാണ് ഇവര്‍ ഇതുചെയ്യുന്നതെന്നും ജാര്‍ഖണ്ഡിലെ ജംഷഡ്പുരില്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ആരോപിച്ചു. ''അസഹിഷ്ണുതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഗൂഢാലോചനയാണ്. പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത് ചില ദേശദ്രോഹികളും രാജ്യത്തിന്റെ പേര് മോശമാക്കുന്നു'' -അവര്‍ പറഞ്ഞു.
ആദ്യമായല്ല പ്രാചി ബോളിവുഡ് നടന്‍മാരെ ആക്ഷേപിക്കുന്നത്. ഷാരൂഖിനെ ദേശദ്രോഹിയെന്നും പാകിസ്താന്‍ ഏജന്റെയും കഴിഞ്ഞമാസമാദ്യം ഇവര്‍ വിളിക്കുകയുണ്ടായി.