mantha kranthaകൊല്‍ക്കത്ത : പ്രശസ്ത ബംഗാളി കവയത്രി മന്ദാക്രാന്ത സെനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നല്‍കി. 2004-ല്‍ ലഭിച്ച യുവ എഴുത്തുകാര്‍ക്കുള്ള അക്കാദമിയുടെ സ്വര്‍ണ ജയന്തി പുരസ്‌ക്കാരമാണ് തിരിച്ചു നല്‍കിയത്. 

സാഹിത്യകാരന്മാര്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ച് നല്‍കുന്നതെന്ന് മന്ദാക്രാന്ത അറിയിച്ചു.