ജയലളിതയുടെ രോഗം: ധവളപത്രം പുറത്തിറക്കണമെന്ന് ഡിഎംകെ


ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കത്തയച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണവും പുറത്ത് വിടണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍.

മരണം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ചികിത്സ സംബന്ധിച്ച പൂർണ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സ്റ്റാലിന്‍ കത്തയച്ചു.

തുടക്കം മുതല്‍ അതീവ രഹസ്യമായി നടത്തിയ ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ജയലളിതയുടേത് അസ്വഭാവിക മരണമാണ് എന്ന നിലയിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. അവരുടെ ചികിത്സയ്ക്കായി 80 കോടി രൂപ ചെലവിട്ടുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ജയലളിതയുടെ മരണത്തിലെ ദൂരൂഹത നീക്കാന്‍ സി.ബി.ഐ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സന്നദ്ധ സംഘടനയാണ് ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാള്‍മുതല്‍ ജയലളിതയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആരോപണങ്ങളുമായി സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented