ന്യൂഡല്‍ഹി: എല്ലാവിധ കാര്‍ഡ് ഇടപാടുകള്‍ക്കും പകരം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രത്സാഹനം നല്കുന്ന സാഹചര്യത്തിലാണിത്.
രാജ്യത്ത് എല്ലാവിധ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ നയം വൈകാതെ വ്യക്തമാക്കുമെന്നാണ് സൂചന.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളോ പിന് നമ്പറോ ആവശ്യമില്ലാതെയാണ് ആധാര്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ സാധ്യമാകുക. മൊബൈല്‍ ഫോണിലൂടെ ആധാര്‍ നമ്പറും തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകള്‍ നടക്കുകയെന്ന് 'ഉദയ്'(യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) മേധാവി അജയ് പാണ്ഡേ വ്യക്തമാക്കി.
മൊബൈല്‍ നിര്‍മാതാക്കള്‍, വ്യാപാരികള്‍, ബാങ്കുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള നീക്കത്തിലൂടെ മാത്രമേ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും ബയോമെട്രിക് രീതി ഉപയോഗിച്ചുകൊണ്ടുള്ള തിരിച്ചറിയല്‍ സംവിധാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് മൊബൈല്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..