ഹിന്ദിയെ പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിയോട് സ്റ്റാലിന്‍


വലിയ പണം ചിലവാക്കി പരിശീലന കേന്ദ്രത്തില്‍ പഠിക്കാന്‍ പോവുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നീറ്റ് പരീക്ഷ എഴുതിയെടുക്കാന്‍ കഴിയുന്നത്.

നരേന്ദ്രമോദി, എം.കെ സ്റ്റാലിൻ. ഫോട്ടോ:എ.എൻ.ഐ

ചെന്നൈ: ഹിന്ദി ഭാഷയെ പോലെ തമിഴ് ഭാഷയേയും ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്റെ ആവശ്യം. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച ബില്‍ നേരത്തെ തമിഴ്‌നാട് നിയമസഭ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ഇതുവരെ കേന്ദ്രത്തിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍, തമിഴ്‌നാട് നിയമസഭ ഏകകണ്ഠേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

വലിയ പണം ചെലവാക്കി പരിശീലന കേന്ദ്രത്തില്‍ പഠിക്കാന്‍ പോവുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നീറ്റ് പരീക്ഷ എഴുതിയെടുക്കാന്‍ കഴിയുന്നത്. ഇത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണ്. അതുകൊണ്ടാണ് എതിര്‍ത്തത്. ഗവര്‍ണര്‍ ബില്‍ ഉടന്‍ കേന്ദ്രത്തിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് കരുതുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

15.05.2022 ലെ കണക്കനുസരിച്ച് തമിഴ്നാടിന് നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരം 14,006 കോടി രൂപയാണ്. ഇത് ഉടന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ സൗഹൃദത്തിന്റെ കരമുയര്‍ത്തും, ഒപ്പം ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യും, സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട് പ്രത്യേക സ്ഥലമാണെന്നും അവിടെയുള്ളത് അനുഗ്രഹീത ഭാഷയും ആഗോള സംസ്‌കാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്ത് 31,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സാസാരിക്കുകയായിരുന്നു മോദി. വൈകീട്ട് 5.15 ഓടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് ഷോയായി പരിപാടി നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയിത്തിലേക്ക് പോയി.

Content Highlights: Make Tamil Official Language Like Hindi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented