'എല്ലാ ബൂത്തുകളിലും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കണം'; ഗുജറാത്തിലെ പ്രചാരണപരിപാടിയില്‍ മോദി


പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നു | Photo : ANI

വെരാവല്‍: ഗുജറാത്തിലെ ഓരോ പോളിങ് ബൂത്തിലും ഭരണകക്ഷിയായ ബി.ജെ.പിയുടെ വിജയമുറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗിര്‍ സോമനാഥ് ജില്ലയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് മോദി ജനങ്ങളോട് ഈ ആവശ്യമുന്നയിച്ചത്.

വേദിയ്ക്ക് സമീപത്തുള്ള പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പ്രചരണറാലിയില്‍ പങ്കെടുക്കാനെത്തിയത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ ബൂത്തുകളിലേക്ക് വലിയൊരു ജനപ്രവാഹമുണ്ടാകണമെന്നും പോളിങ്ങിന്റെ മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.



ജില്ലയില്‍ നിന്നുള്ള നാല് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കായുള്ള പ്രചാരണപരിപാടിയായിരുന്നു ഗിര്‍ സോമനാഥില്‍ സംഘടിപ്പിച്ചത്. "ഓരോ ബൂത്തിലും ബി.ജെ.പിയുടെ വിജയം നിങ്ങളുറപ്പാക്കണം. എനിക്കുവേണ്ടി നിങ്ങളതു ചെയ്യില്ലേ? എല്ലാ ബൂത്തുകളിലും ബി.ജെ.പിയുടെ വിജയമാണ് ഞാന്‍ ഇത്തവണ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം കൈവരിക്കാന്‍ നിങ്ങള്‍ സഹായിക്കുമെങ്കില്‍ ഈ നാല് സ്ഥാനാര്‍ഥികളും നിയമസഭയിലെത്തും". മോദി പറഞ്ഞു.

ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.


Content Highlights: Make Sure BJP Wins In Every Booth PM Modi's Appeal To Gujarat Voters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented