ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌


പ്രതീകാത്മകചിത്രം| Photo: PTI

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഒരേദിശയില്‍ പറന്നുയര്‍ന്ന രണ്ടു വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. 3000 അടി ഉയരത്തില്‍ ഒരേ ദിശയില്‍ അടുത്തടുത്ത് രണ്ട് വിമാനങ്ങള്‍ ശ്രദ്ധയില്‍ പെട്ട റഡാര്‍ കണ്‍ട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രണ്ട് വിമാനങ്ങള്‍ക്കും ദിശമാറ്റാനുള്ള മുന്നറിയിപ്പ് നല്‍കിയതോടെ തലനാരിഴയ്ക്ക് ആ അപകടം ഒഴിവായി. പൈലറ്റുമാരെ വിവരമറിയിച്ചതോടെ ഒരു വിമാനം ഇടതുവശത്തേക്കും മറ്റൊരു വിമാനം വലതുവശത്തേക്കും തിരിച്ചുവിട്ടാണ് വന്‍ അപകടം ഒഴിവാക്കിയത്. യാത്രക്കാരും വിമാനജീവനക്കാരുമായി 428 പേരാണ് ഇരുവിമാനങ്ങളിലുമായുണ്ടായിരുന്നത്.

ഈ മാസം ഏഴിന് രാവിലെ കൊല്‍ക്കത്തയിലേക്കും (6 ഇ-455) ഭുവനേശ്വറിലേക്കുമുള്ള (6 ഇ-246) ഇന്‍ഡിഗോ വിമാനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരേദിശയില്‍ പറന്നുയര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് ഡി.ജി.സി.എ. മേധാവി അരുണ്‍കുമാര്‍ പറഞ്ഞു.

വിമാനങ്ങള്‍ 3000 അടിയോളം ഉയരത്തിലെത്തിയപ്പോളാണ് ദിശ തിരിച്ചുവിട്ടത്. രാവിലെ അഞ്ചുമിനിറ്റിന്റെ ഇടവേളയിലാണ് രണ്ടുവിമാനങ്ങളും പറന്നുപൊങ്ങിയത്. സമാന്തര റണ്‍വേകളില്‍നിന്ന് ഒരേ ദിശയില്‍ പറന്ന വിമാനങ്ങള്‍ അപകടകരമായനിലയില്‍ അടുത്തെത്തുകയായിരുന്നു. എന്നാല്‍, ഈ സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോയുടെ ലോഗ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുമില്ലെന്ന് ഡി.ജി.സി.എ. പറഞ്ഞു.

ബെംഗളൂരു-കൊല്‍ക്കത്ത വിമാനത്തില്‍ 176 യാത്രക്കാരും ആറു ജീവനക്കാരുമാണുണ്ടായിരുന്നത്. ബെംഗളൂരു-ഭുവനേശ്വര്‍ വിമാനത്തില്‍ 238 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നു. മൊത്തം 426 പേര്‍.

ആശയവിനിമയത്തിലുണ്ടായ പിഴവാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ബെംഗളൂരു വിമാനത്താവളത്തില്‍ വടക്കും തെക്കുമായി രണ്ടു റണ്‍വേകളാണുള്ളത്. ഇതില്‍ വടക്കേ റണ്‍വേ വിമാനമിറങ്ങാനും തെക്കേ റണ്‍വേ പറന്നുയരാനുമാണ് ഉപയോഗിക്കാറ്. സംഭവംനടന്ന ദിവസം രാവിലെ രണ്ടിനുമായി വടക്കേ റണ്‍വേ ഉപയോഗിച്ചാല്‍ മതിയെന്ന് ഷിഫ്റ്റ് ഇന്‍ ചാര്‍ജ് തീരുമാനിച്ചു. എന്നാല്‍, തെക്കേ റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള അറിയിപ്പ് അവിടത്തെ ടവര്‍ കണ്‍ട്രോളര്‍ക്ക് ലഭിച്ചില്ല. ഇതിന്റെ ഫലമായി രണ്ടു റണ്‍വേകളിലെയും ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനങ്ങള്‍ക്കു പറക്കാന്‍ അനുമതിനല്‍കുകയായിരുന്നു.

3000 അടി ഉയരത്തില്‍ ഒരേ ദിശയില്‍ അടുത്തടുത്ത് രണ്ട് വിമാനങ്ങള്‍ ശ്രദ്ധയില്‍ പെട്ട റഡാര്‍ കണ്‍ട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രണ്ട് വിമാനങ്ങള്‍ക്കും ദിശമാറ്റാനുള്ള മുന്നറിയിപ്പ് നല്‍കിയതോടെ തലനാരിഴയ്ക്ക് ആ അപകടം ഒഴിവായി.

Content Highlights : Narrow escape for Indigo flights from mid-air collision; DGCA to probe, assures strict action


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented