പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: എസ്പിജി ആക്ട് പ്രകാരം നടപടികള്‍ പരിഗണിച്ച് കേന്ദ്രം


പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം | ചിത്രം: ANI

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികള്‍ പരിഗണിച്ച് കേന്ദ്രം.

കര്‍ഷക പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ലൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം, പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും എസ്പിജി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ അവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി എസ്പിജി നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, പഞ്ചാബില്‍ ബുധനാഴ്ച നടന്നത് എസ്പിജി നിയമത്തിന്റെ ലംഘനമാണ്. അതിനാല്‍ കടുത്ത നടപടികളുണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്പിജി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം പ്രധാനമന്ത്രിയുടെ യാത്രകളില്‍ എസ്പിജിക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

2020 ഡിസംബറില്‍, പശ്ചിമ ബംഗാളില്‍ ഒരു രാഷ്ട്രീയ റാലിക്കിടെ ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയുടെ വാഹനവ്യൂഹം തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നദ്ദയുടെ സുരക്ഷാ ചുമതലയുള്ള മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയിലേക്ക് കേന്ദ്രം വിളിപ്പിച്ചിരുന്നു. ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീണ്‍ ത്രിപാഠി, എസ്പി ഭോലാനാഥ് പാണ്ഡെ എന്നിവരോട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡെപ്യൂട്ടേഷനായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചില്ല.

തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടുകയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍, സംസ്ഥാനം റിപ്പോര്‍ട്ട് അയച്ചില്ലെന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ വിഷയം ഇതിനകം അന്വേഷിക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് ഇരുവരും യോഗത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഈ സംഭവവികാസങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തുറന്ന വാക്‌പോരിലേക്കും എത്തിച്ചിരുന്നു. മമത നയിക്കുന്ന ബംഗാള്‍ സര്‍ക്കാരിന്റെ പ്രതികാര ബുദ്ധിയുടെ പ്രതീകമാണ് ഈ നിഷേധാത്മക നിലപാടെന്ന ആരോപണവും ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ചിരുന്നു.

Content Highlights: major lapse in prime minister security centre to take action based on spg act

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented