കേന്ദ്ര നടപടിയെ എതിര്‍ക്കുന്നവരെ എന്തിന് ദേശവിരുദ്ധരെന്ന് വിളിക്കുന്നു- തുറന്നടിച്ച് മഹുവ മോയിത്ര


ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂല്‍ എം.പി. മഹുവ മോയിത്ര. യു.എ.പി.എ. നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് തൃണമൂലിന്റെ പെണ്‍പുലി കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്.

കേന്ദ്രം ആരെയെങ്കിലും ലക്ഷ്യമിട്ടാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ ചില സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിക്കുന്നതായി മഹുവാ മോയിത്ര പറഞ്ഞു. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യംവച്ചാല്‍ അവരെ വേട്ടയാടാന്‍ ചില നിയമങ്ങളുടെ സഹായവും ലഭിക്കുന്നു. പ്രതിപക്ഷകക്ഷി നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ആരെല്ലാമാണോ ഈ സര്‍ക്കാരിന്റെ ഏകപക്ഷീയ നയങ്ങളോട് വിയോജിക്കുന്നത് അവര്‍ക്കെല്ലാം ദേശവിരുദ്ധ പട്ടം അടിച്ചേല്‍പ്പിക്കുകയാണ്. പ്രതിപക്ഷം പോലും ദേശവിരുദ്ധരായി മുദ്രകുത്തുമോ എന്ന ഭയത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മഹുവ മോയിത്ര ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യസുരക്ഷയുമായും നയങ്ങളുമായും ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ എതിര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്നും എം.പി. ചോദിച്ചു.

എന്നാല്‍ ഇതിനുപിന്നാലെ തൃണമൂല്‍ എം.പി.യുടെ പ്രസംഗം തടസപ്പെടുത്തി ബി.ജെ.പി. എം.പി. എസ്.എസ്. അലുവാലിയ രംഗത്തെത്തി. തൃണമൂല്‍ എം.പിക്കെതിരെ അദ്ദേഹം പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കുകയും ചെയ്തു. സ്ഥിരീകരണമില്ലാതെ സര്‍ക്കാരിനെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. എം.പി.യുടെ വാദം സഭ നിയന്ത്രിച്ചിരുന്ന മീനാക്ഷി ലേഖി അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചെങ്കിലും താന്‍ പറഞ്ഞതില്‍നിന്ന് പിന്നോട്ടില്ലെന്ന് മഹുവ മോയിത്ര എം.പി. തുറന്നടിച്ചു. യു.എ.പി.എ. ഭേദഗതി ബില്ലിനെയും മഹുവ മോയിത്ര ശക്തമായി എതിര്‍ത്തു. ഒരു വിചാരണയുമില്ലാതെ വ്യക്തികളെ ഭീകരവാദികളാക്കി മുദ്രകുത്തുന്നതാണ് ഈ നിയമമെന്നും സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്നതാണ് പുതിയ ഭേദഗതിയെന്നും അവര്‍ വാദിച്ചു. ബില്‍ പൂര്‍ണമായും ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമാണെന്നും എം.പി. പറഞ്ഞു.

യു.എ.പി.എ. ഭേദഗതിയില്‍ എന്‍.ഐ.എയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 25-നെയും സെക്ഷന്‍ 35-നെയുമാണ് മഹുവ മോയിത്ര രൂക്ഷമായി എതിര്‍ത്തത്. ഭരണഘടനാ വിരുദ്ധമായ ഈ ബില്‍ പിന്‍വലിക്കണമെന്നും മഹുവ മോയിത്ര എം.പി. ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

Content Highlights: mahua moitra trinamool mp speaks in loksabha on uapa amendment bill. Mahua Moitra accused the centre running propaganda machinery to attack the opposition.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented