മഹുവാ മോയിത്ര| Photo: PTI
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നടത്തിയ നെഹ്റു പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം.
രാജ്യദ്രോഹക്കുറ്റം പരാമര്‍ശിക്കുന്ന 124 എ വകുപ്പ് ഉപദ്രവകാരിയാണെന്നും എത്രയും വേഗം അത് ഇല്ലാതാക്കുന്നതാണ് നല്ലതെന്നും നെഹ്റു പറഞ്ഞിരുന്നെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. എന്നാല്‍, നെഹ്റുവിന് കഴിയാത്തതാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഇതിനോടുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.
Also Read
ഇതിനു പിന്നാലെയാണ് മഹുവയുടെ പ്രതികരണം. 'നെഹ്റുവിന് എന്താണോ ചെയ്യാന്‍ കഴിയാതിരുന്നത് അതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറയുന്നു. സര്, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നെഹ്റുവിന് കോടതിയില്‍ നുണ പറയാന്‍ കഴിയില്ലായിരുന്നു, നാട്ടുകാര്‍ക്കുമേല്‍ ചാരവൃത്തി നടത്താന്‍ കഴിയുമായിരുന്നില്ല, നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല, ഭിന്നാഭിപ്രായമുള്ളവവരെ നിയമനടപടികള്‍ പാലിക്കാതെ തടവിലിടാന്‍ പറ്റുമായിരുന്നില്ല. ഈ പട്ടിക വളരെ നീണ്ടതാണ്', മഹുവ ട്വീറ്റ് ചെയ്തു.
Content Highlights: mahua moitra reply on what nehru could not do in sedition law remark by solicitor general
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..