മഹുവാ മോയിത്ര| Photo: PTI
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ്-അദാനി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോര്‍ ഷെല്‍ കമ്പനികളെക്കുറിച്ചുള്ള ഡേറ്റ ലഭ്യമല്ലെന്ന കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി ഉദ്ധരിച്ചുകൊണ്ടായിരുന്നു മഹുവ മൊയ്ത്രയുടെ വിമര്‍ശനം.
'അദാനിക്കെതിരെ സര്‍ക്കാരിനെങ്ങനെ നടപടിയെടുക്കാന്‍ കഴിയും? ഷെല്‍ സ്ഥാപനത്തിന്റെ അര്‍ഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല. രാജ്യസഭയില്‍ നല്‍കിയ എഴുത്തു മറുപടിയില്‍ അതു സംബന്ധിച്ച സൂചനയില്ല. അതുകൊണ്ടുതന്നെ നടപടിയുമില്ല', മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ധനമന്ത്രി നിര്‍മല സീതാരാമനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിടിഞ്ഞതുമുതല്‍ മഹുവ മൊയ്ത്രയും പ്രതിപക്ഷ നേതാക്കളും സര്‍ക്കാരിനെതിരേ വിമർശനം നടത്തിവരികയാണ്. അദാനിയുടെ പണ ഇടപാട് സംബന്ധിച്ച് സെബിയും (SEBI) ഇ.ഡി.യും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് മൊയ്ത്ര ആവശ്യപ്പെട്ടിരുന്നു.
അദാനിയ്ക്കെതിരായ ആരോപണം സംയുക്ത പാർലമെന്‍ററി സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ സമരം ശക്തമായതിനെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളും സ്തംഭനാവസ്ഥയിലാണ്.
Content Highlights: mahua moitra on gautam adani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..