ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ | ചിത്രം: Screengrab - twitter.com|BharatTiwari
മോത്തിഹാരി: ബീഹാറില്‍ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍. ഞായറാഴ്ച രാത്രിയാണ് ചര്‍ക്ക പാര്‍ക്കിലെ ഗാന്ധി പതിമ കേടുപാടുകള്‍ വരുത്തി നിലത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി പ്രദേശത്ത് മതപരമായ മുദ്രാവാക്യങ്ങള്‍ കേട്ടെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇത് തീവ്ര വലതുപക്ഷ സംഘടനകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
പോലീസ് അന്വേഷണം നടത്തിവരികയാണെന്നും പ്രതിമ നശിപ്പിച്ചവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഈസ്റ്റ് ചമ്പാരന്‍ ജില്ലാ കളക്ടർ ശിര്‍ഷാത് കപില്‍ അശോക് പറഞ്ഞു. പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പ്രതിമയുടെ പുനഃസ്ഥാപനം ജില്ലാ ഭരണകൂടത്തിന്റെ മേല്‍നേട്ടത്തില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിത ഇന്‍ഡിഗോ പ്ലാന്റേഷനെതിരെ 1917-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ മഹാത്മാഗാന്ധി ആരംഭിച്ച ആദ്യത്തെ സത്യാഗ്രഹ പ്രസ്ഥാനമായിരുന്നു ചമ്പാരന്‍ സത്യാഗ്രഹം.
Content Highlights: mahatma gandhi statue vandalised near champaran satyagraha site
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..