പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണൻ മാതൃഭൂമി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങള്‍ ലക്ഷക്കണക്കിനു പേര്‍ക്ക് കരുത്ത് പകര്‍ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി ജയന്തി ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഇപ്പോഴും ലോകം മുഴുവനും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയ്ക്കും ജന്മവാര്ഷിക ദിനത്തില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. മൂല്യങ്ങളിലും ആര്ശത്തിലും അധിഷ്ഠിതമായ ശാസ്ത്രിയുടെ ജീവിതം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും സമാധിസ്ഥലങ്ങളിലെത്തി പ്രമുഖ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖമ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ സമാധാന സന്ദേശം അനുസ്മരിച്ചുകൊണ്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു. സമാധാനവും പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കേണ്ട സമയമാണിത്. മഹാത്മാഗാന്ധിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സമാധാന സന്ദേശവും എല്ലാവര്ക്കും മികച്ച ഭാവി ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയും അനുസ്മരിക്കാം എന്നും ഗുട്ടറസ് ട്വീറ്റ് ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..