ഉദ്ധവ് താക്കറെയുടെ അവസാന അടവും പാളുന്നു; അഘാഡി സഖ്യം വിടാനുള്ള തീരുമാനം വൈകിപ്പോയെന്ന് ഷിന്ദേ


ഉദ്ധവ്‌ താക്കറെ, ഏക്‌നാഥ് ഷിന്ദേ

മുംബൈ: വിമതരുമായുള്ള സമവായ നീക്കത്തില്‍ ഉദ്ധവ് താക്കറെയുടെ അവസാന അടവും പാളി. മഹാവികാസ് അഘാഡി സഖ്യം വിടാമെന്നും വിമത എം.എല്‍.എമാരേയും കൂട്ടി മുംബൈയില്‍ എത്തണമെന്നും ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടുവെങ്കിലും തീരുമാനം വൈകിപ്പോയെന്നായിരുന്നു ഏക്‌നാഥ് ഷിന്ദേയുടെ പ്രതികരണം. ഇന്ന് ഭാവി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഏക്‌നാഥ് ഷിന്ദേ വ്യക്തമാക്കി.

അഘാഡി സഖ്യം വിടണമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമായിരുന്നു ഏക്‌നാഥ് ഷിന്ദേയുടെ പ്രധാന ആവശ്യം. ഒപ്പം ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ച് പോവണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറേ വിഭാഗം രണ്ട് ആവശ്യങ്ങളും അംഗീകരിച്ചുവെങ്കിലും വൈകിപ്പോയെന്നു ചൂണ്ടിക്കാട്ടി സമവായ നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിമത വിഭാഗം.

ഇതിനിടെ ശിവസേനയ്ക്ക് ആരുമായും സഖ്യമാവാമെന്നും അഘാഡി സഖ്യത്തിന് ഒപ്പമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഉദ്ദവ് താക്കറെയ്‌ക്കൊപ്പമെന്ന് എന്‍.സി.പിയും അറിയിച്ചിട്ടുണ്ട്.

Content Highlights: Maharastra Politics going to climax

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented