പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
മുംബൈ: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. രത്‌നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മരിച്ച സ്ത്രീ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ 65 ആയി വര്‍ധിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നത്.
പുതിയതായി തിരിച്ചറിഞ്ഞ 20 രോഗികളില്‍ ഏഴ് പേര്‍ മുംബൈയിലാണ്. പുണൈയില്‍ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചവരില്‍ അധികവും 19 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ വിഭാഗത്തില്‍ നിന്ന് 33 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചു. 46 മുതല്‍ 60 വയസ്സുവരെയുള്ള പ്രായമുള്ളവരില്‍ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേര്‍ക്കും ഡല്‍റ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
Content Highlights: Maharashtra reports three deaths from Delta Plus COVID-19 variant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..