മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. 67,100 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് ആണിത്. ഇന്നലെ 63,729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 60,000 ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

419 പേരാണ് ശനിയാഴ്ച മരിച്ചത്. മരണ സംഖ്യയിലും റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരുദിവസം ഇത്രയും പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നത്. 1.59 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്. 

67,000- ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 37 ലക്ഷം കടന്നു. 56,783 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ ചികിത്സയിലുള്ളവരാകട്ടെ 6,47,933 ആയി ഉയര്‍ന്നിട്ടുണ്ട്. 35,72,584 പേര്‍ വീടുകളിലും 25,623 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും തുടരുന്നുണ്ട്. 

Content Highlights: Maharashtra Reports Over 67,100 Covid Cases In Biggest Ever One-Day Surge