
പ്രതീകാത്മക ചിത്രം | Photo: AP
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപന തോതില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇന്ന് 6738 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 5,363 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8430 പേര് ഇന്ന് രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
പുതുതായി 91 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,554 ആയി. 16,60,766 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14,86,926 പേര് ഇതിനോടകം രോഗമുക്തരായി. 89.53 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവില്‍ 1,12,746 പേരാണ് ചികിത്സയില്‍ തുടരുന്നത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 5673 കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഒരുദിവസത്തെ കോവിഡ് കേസുകള്‍ 5000 കടക്കുന്നത്. ഇന്നലെ 4853 കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.7 ലക്ഷം കടന്നു. ഇന്ന് 40 പേര് കോവിഡ് ബാധിച്ച് മരിച്ചതോടെ ഡല്‍ഹിയിലെ ആകെ മരണം 6396 ആയി.
എന്നാല്‍ തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 2,516 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,16,751 ആയി. 6,79,377 പേര് ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 26,356 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച 35 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 11,018 ആയി.
Content Highlights: Maharashtra reports 6738 new COVID19 cases, Delhi reports 5673 new cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..