മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 66,358 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 895 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ 4,41,0085 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 

മുംബൈയില്‍ മാത്രം ഇന്ന് 4,014 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 66,045 സജീവ കേസുകളാണ് മുംബൈയില്‍ ഉളളത്. 6,35,541 പേര്‍ക്കാണ് ഇതുവരെ മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 59 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മുംബൈയില്‍ മരിച്ചത്. 

കര്‍ണാടകയിലും കേസുകള്‍ വര്‍ധിക്കുകയാണ്. 31,830 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 180 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.  കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 32,819 കോവിഡ് കേസുകളാണ്. 32 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Content Highlights:Maharashtra reports 66,358 new cases, 895 deaths