മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 61,695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 349 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ, 53,335 പേര്‍ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. 36,39,855 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

29,59,056 പേര്‍ ഇതുവരെ രോഗമുക്തി നേടി. 59,153 പേരാണ് ഇതുവരെ മരിച്ചത്. 6,20,060 സജീവ കേസുകള്‍ നിലവില്‍ മഹാരാഷ്ട്രയിലുണ്ട്. സംസ്ഥാനത്ത് ഏപ്രില്‍ 11 ന് 63,000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്.

തലസ്ഥാനമായ മുംബൈയില്‍ ഇന്ന് 8217 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49 മരണങ്ങള്‍ മുംബൈയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 10,097 പേര്‍ രോഗമുക്തി നേടി. 5,53,159 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 85,494 സജീവ കേസുകള്‍ നിലവില്‍ മുംബൈയിലുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. മെയ് ഒന്നുവരെയാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. നാല് പേരിലധികം കൂട്ടംകൂടാനും പാടില്ല.

Content Highlights: Maharashtra reports 61,695 new COVID19 cases