പ്രതീകാത്മക ചിത്രം | Photo: AFP
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 10,552 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 19,517 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 158 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 15,54,389 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 13,16,769 പേര്‍ രോഗമുക്തി നേടുകയും 40,859 പേര്‍ മരിക്കുകയും ചെയ്തു. 1,96,288 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ 9,265 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,662 പേര്‍ രോഗമുക്തി നേടി. ഇന്ന് 75 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 7,35,371 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,11,167 പേര്‍ രോഗമുക്തി നേടി. 10,198 പേര്‍ മരിച്ചു. സംസ്ഥാനത്ത് 1,13,987 സജീവ കേസുകളുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3892 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,050 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 28 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,67,465 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,19,477 പേര്‍ രോഗമുക്തി നേടി. 6,319 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായതെന്നും നിലവില്‍ 41,669 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ 3324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2867 പേര്‍ രോഗമുക്തി നേടി. 44 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 3,17,548 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,89,747 പേര്‍ രോഗമുക്തി നേടി. 5,898 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായതെന്നും നിലവില്‍ 21,903 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
Content Highlights: Maharashtra reports 10,552 new COVID19 cases, 9,265 in Karnataka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..