നേതാക്കള്‍ക്ക് ജാമ്യംലഭിച്ചില്ല, രാജ്യസഭയിലേക്ക് വോട്ട് ചെയ്യാനാകില്ല; മഹാവികാസ് അഘാഡിക്ക് തിരിച്ചടി


Maharashtra Minister for minority Development and Aukaf, Nawab Malik (ANI Photo)

മുംബൈ: അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്, മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും വോട്ട് ചെയ്യാനാകില്ല. ഇത് മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാവികാസ് അഘാഡിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഒരുദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്നാണ് എന്‍.സി.പി നേതാക്കളായ ഇരുവരും കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തടവുപുള്ളികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്ക് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുകാണ്. സമാനമായ കേസില്‍ അനില്‍ ദേശ്മുഖും ജയിലില്‍ തുടരുകയാണ്.

മഹാരഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഏഴ് പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഇതാദ്യമായാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത്. മൂന്ന് സീറ്റുകള്‍ ജയിക്കാനുള്ള അംഗബലമാണ് ശിവസേന നയിക്കുന്ന മഹാവികാസ് അഘാഡിക്കുള്ളത്. രണ്ടുപേരെ ജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും.

അതേസമയം മൂന്നാമതൊരു സ്ഥാനാര്‍ഥിയെ കൂടി ബിജെപി നിര്‍ത്തിയിട്ടുണ്ട്. 29 എംഎല്‍എമാരുടെ ചെറുപാര്‍ട്ടികളും സ്വതന്ത്രരുടെയും വോട്ടുകള്‍ നിര്‍ണായകമാകും.

Content Highlights: Maharashtra Rajya Sabha Vote: 2 Denied Bail, Setback For Team Thackeray

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented