ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസിന് നിയമനടപടിയെടുക്കാം. എന്നാല്‍ നിര്‍ദേശം പാലിക്കാത്ത കുറച്ചുപേര്‍ക്കെതിരെ പുനെ ബിബവെവാടിയിലെ പോലീസ് കടുത്ത നടപടിയൊന്നുമെടുത്തില്ല. പകരം 'നല്ല പാഠം' പഠിപ്പിച്ച് വിട്ടു.
വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയ കുറച്ചുപേരെയാണ് പോലീസ് തടഞ്ഞത്. നടക്കണ്ട പകരം ഒരിടത്തിരുന്ന് യോഗ ചെയ്താല്‍ മതിയെന്നായി പോലീസ്. റോഡില്‍ തന്നെ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്തിയാണ് പോലീസ് ഇവരെ യോഗ ചെയ്യിച്ചത്.
എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഇരുപതോളം പേരെ കാണാം. ഇവരെ വരിയായി നിര്‍ത്തി പോലീസ് യോഗ ചെയ്യിക്കുന്നതായി കാണാം. അവരവരുടെ വീടുകളിലിരുന്ന് വ്യായാമം ചെയ്യുന്നതിന് പകരം അനാവശ്യമായി റോഡിലിറങ്ങിയതിനാണ് പോലീസ് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത്.
മഹാരാഷ്ട്രയില്‍ ഇതുവരെ 3000 ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 295 പേര്‍ രോഗമുക്തി നേടി. 187 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കൊറോണവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരുന്നു.
Content Highlights: Maharashtra police makes Covid-19 lockdown abusers perform yoga
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..