മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് ക്ഷീണം; മഹാവികാസ് അഘാടിക്ക് മുന്നേറ്റം


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

മുംബൈ: മഹാരാഷ്ട്രയിലെ 106 നഗര്‍ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടി സഖ്യത്തിന് മേല്‍ക്കൈ. 106-ല്‍ 104 നഗര്‍ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായി. എന്‍സിപിക്ക് 30 ഇടങ്ങളിലും കോണ്‍ഗ്രസ് 27 ഇടത്തും ജയിച്ചു. ബിജെപിക്ക് 24 നഗര്‍ പഞ്ചായത്തുകളും ലഭിച്ചു. ശിവസേനക്ക് 16 ഇടങ്ങളിലും മറ്റുള്ളവര്‍ക്ക് ഏഴിടത്തും ജയിക്കാനായി.

എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതാണ് മഹാവികാസ് അഘാടി. ചിലയിടങ്ങളിലും സംയുക്തമായും ചിലയിടത്ത് ഒറ്റയ്‌ക്കൊറ്റയ്ക്കുമാണ് മഹാവികാസ് അഘാടിയിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം, നഗര്‍ പഞ്ചായത്തുകളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിയാണ് മുന്നില്‍. 1802 സീറ്റുകളില്‍ 1625 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ബിജെപിക്ക് 390 സീറ്റ് നേടാനായി. എന്‍സിപി 365 ഇടങ്ങളിലും കോണ്‍ഗ്രസ് 305 സീറ്റിലും ജയിച്ചു. ശിവ്‌സേന 278 സീറ്റ് നേടി. മറ്റുള്ളവര്‍ക്ക് 283 സീറ്റുകളാണ് നേടാനായത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ramesh bidhuri-kodikunnil suresh

3 min

വിദ്വേഷം പതിവാക്കിയ ബിധുരി; കുരുക്കില്‍ ബിജെപി, കൊടിക്കുന്നിലിനും വിമര്‍ശനം

Sep 24, 2023


RAHUL GANDHI

2 min

'ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമുറപ്പ്, BJPയുടെ ജയം തടയിടാന്‍ പഠിച്ചു,2024ല്‍ ആശ്ചര്യപ്പെടും'

Sep 24, 2023


brijbhushan

1 min

ബ്രിജ്ഭൂഷണ്‍ അവസരം കിട്ടിയപ്പോഴെല്ലാം സ്ത്രീത്വത്തെ അപമാനിച്ചു,തെളിവുണ്ട്‌; ഡൽഹി പോലീസ് കോടതിയില്‍

Sep 24, 2023


Most Commented