യശോമതി ഠാക്കൂർ | Photo- facebook.com|AdvYashomatiINC
മുംബൈ: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നിഷേധാാത്മകത(negativity)യെ അകറ്റിനിര്‍ത്താനാകുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി യശോമതി ഠാക്കൂര്‍. ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മന്ത്രി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.
അമരാവതിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂര്‍ പശുവിനെ സ്പര്‍ശിച്ചാലുള്ള ഗുണത്തെക്കുറിച്ച് പരാമര്‍ശിച്ചത്. നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാാത്മകതയെ അകറ്റിനിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു അവരുടെ വാക്കുകള്‍. എന്നാല്‍ പരാമര്‍ശം വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ അവര്‍ കൂടുതല്‍ വിശദീകരണം നല്‍കി.
'പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കില്‍ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പര്‍ശിക്കുന്നിലൂടെ സ്‌നേഹം അനുഭവിക്കാം.' ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ യശോമതി ഠാക്കൂര്‍ കഴിഞ്ഞദിവസം ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വിവാദ പരാമര്‍ശം നടത്തിയിരുന്നു. പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങാമെന്നും എന്നാല്‍ വോട്ട് കോണ്‍ഗ്രസിന് മാത്രം ചെയ്താല്‍ മതിയെന്നുമായിരുന്നു അവരുടെ ആഹ്വാനം.
Content Highlights: maharashtra minister yashomati thakur says touching cows drives away negativity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..