'സേന ജ്വലിച്ച് കൊണ്ടിരിക്കും,ഇത് മഹാവിജയത്തിന്റെ തുടക്കം' ഉദ്ധവിന്റെ രാജിയില്‍ സഞ്ജയ് റാവത്ത്


സഞ്ജയ് റാവത്ത് | Photo: ANI

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയില്‍ നിന്നുള്ള ഉദ്ധവിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത്. സംസ്‌കാര സമ്പന്നനും മൃദുല ഹൃദയനുമായ ഒരു മുഖ്യമന്ത്രിയെ മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരിക്കുന്നു. മാന്യമായിട്ടാണ് ഉദ്ധവ് പടിയിറങ്ങിയതെന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

'വഞ്ചകര്‍ക്ക് സന്തോഷകരമായ അന്ത്യം ഉണ്ടാവില്ലെന്നാണ് ചരിത്രം പറയുന്നത്. ഇത് ശിവസേനയുടെ മഹാവിജയത്തിന്റെ തുടക്കമാണ്. നമ്മള്‍ മര്‍ദിക്കപ്പെട്ടേക്കാം, ജയിലിലേക്ക് അയക്കപ്പെട്ടേക്കാം എങ്കിലും ബാലാസാഹേബിന്റെ ശിവസേന ജ്വലിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യണമെന്ന ശിവസേനയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു പിന്നാലെ സോഷ്യല്‍ മീഡിയ ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപനം നടത്തിയത്. വളര്‍ത്തി വലുതാക്കിയവര്‍ തന്നെ വഞ്ചിച്ചുവെന്ന് ഉദ്ധവ് പറഞ്ഞു.

Content Highlights: Maharashtra Lost A Sensitive Chief Minister Today: Sena's Sanjay Raut

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented