
പ്രതീകാത്മക ചിത്രം| Photo: PTI
മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച 6,417 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10,004 പേര് രോഗമുക്തി നേടിയപ്പോള്‍ 137 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. മഹാരാഷ്ട്രയില്‍ ഇതിനോടകം 16,38,961 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14,55,107 പേര് രോഗമുക്തി നേടിയപ്പോള്‍ 43,152 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 1,40,194 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം മുംബൈയില്‍ 1257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 898 പേര് രോഗമുക്തി നേടുകയും 50 പേര് മരിക്കുകയും ചെയ്തു. 2,50,061 പേര്‍ക്കാണ് ഇതിനോടകം മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2,19152 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 10,016 പേര്‍ക്കാണ് ജീവന് നഷ്ടമായതെന്നും 19,554 സജീവ കേസുകളുണ്ടെന്നും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു.
കര്‍ണാടകയില്‍ 4,471 പേര്‍ക്കു കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,251 കേസുകള്‍ ബെംഗളൂരു അര്‍ബനില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,98,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,153 പേര് രോഗമുക്തി നേടുകയും 52 പേര് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 86,749 സജീവ കേസുകളാണുള്ളത്. 7,00,737 പേര് രോഗമുക്തി നേടുകയും 10,873 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4116 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3614 പേര് ഇന്ന് രോഗമുക്തി നേടുകയും 36 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ 3,52,520 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,19,828 പേര് രോഗമുക്തി നേടുകയും 6225 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. 26,467 സജീവ കേസുകളാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്.
content highlights: maharashtra, karnataka, delhi covid 19 update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..