
പ്രതീകാത്മകചിത്രം | Photo: PTI
മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേര് രോഗമുക്തി നേടുകയും 125 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,73,759 സജീവ കേസുകളാണെന്നും 42,240 പേര് ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടില്‍ തിങ്കളാഴ്ച 3,536 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 49 പേര് രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേര് രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2,918 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതില്‍ 7,44,532 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 35,065 സജീവ കേസുകളാണുള്ളതെന്നും 6,453 പേര് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.
5,018 പേര്‍ക്കാണ് തിങ്കളാഴ്ച കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,005 പേര് രോഗമുക്തി നേടുകയും 64 പേര് കോവിഡ്മൂലം മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 7,70,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,06,214 സജീവ കേസുകളാണുള്ളത്. 6,53,829 പേര് ഇതിനോടകം രോഗമുക്തി നേടിയതായും 10,542 പേര് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
content highlights: maharashtra, karnataka, andhra pradesh, tamil nadu covid update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..