photo: PTI
മുംബൈ: ലോകത്ത് കോവിഡ് കണക്കില്‍ അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെക്കാള്‍ അധികം കോവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍. ആറ് ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളത്. ദക്ഷിണാഫ്രിക്കയിലാകട്ടെ 5,89,886 കോവിഡ് ബാധിതരും.
5,612,027 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലാണ് ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 3,363,235 കേസുകളുമായി ബ്രസീല്‍ രണ്ടാമതും 2,701,604 കേസുകളുമായി ഇന്ത്യ മൂന്നാമതുമാണ്. കോവിഡ് കണക്കില്‍ നാലാമതുള്ള റഷ്യയില്‍ 932,493 കോവിഡ് ബാധിതരുണ്ട്.
6,04,358 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 8,493 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,55,268 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,28,514 പേര്‍ രോഗമുക്തരായപ്പോള്‍ 20,265 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
സംസ്ഥാനത്ത് ആദ്യ ഒരു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 96 ദിവസങ്ങള്‍ എടുത്തവെങ്കില്‍ ഇത് അഞ്ച് ലക്ഷത്തിന്‍ നിന്ന് ആറ് ലക്ഷത്തിലെത്താന്‍ വെറും 10 ദിവസം മാത്രമാണെടുത്തത്.
Content Highlights: Maharashtra has more Covid-19 cases than South Africa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..