കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു 


പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ.

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

'നിലവിലെ സാഹചര്യങ്ങൾ പരീക്ഷ നടത്തുന്നതിന് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് പ്രധാനം.' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ടെക് കമ്പനി മേധാവികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുളള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിയത്. ഈ കൂടിക്കാഴ്ചയിൽ വിദ്യാർഥികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാർഥികളുടെ ഭാവി എന്നിവ മനസ്സിൽ കണ്ടുകൊണ്ട് വിദ്യാർഥികളെ വിലയിരുത്തുന്നതിനുളള ബദൽ മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്തിരുന്നു. എന്നാൽ പരീക്ഷ നീട്ടിവെക്കുക എന്നുളളതാണ് പ്രായോഗികമായ പരിഹാരം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തിച്ചേരുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മാർഗനിർദേശങ്ങൾ നൽകിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കും അവർ നന്ദി അറിയിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ, കേംബ്രിഡ്ജ് ബോർഡ് എന്നിവർക്ക് കത്തെഴുതുമെന്നും പരീക്ഷകൾ മാറ്റിവെക്കാൻ അവരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 63,294 കേസുകളാണ് മഹാരാഷ്ട്രയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. 349 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34,07,245 ആയി ഉയർന്നിരുന്നു. 57,987 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർധ ലോക്ഡൗൺ, രാത്രികാല കർഫ്യൂ തുടങ്ങി വിവിധ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented