മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കൊഷ്യാരി | Photo:ANI
മുംബൈ: ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി രാജ്ഭവന് പ്രസ്താവനയിലൂടെ അറിയിച്ചു. ഗവര്‍ണര്‍ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപക്ഷം വിമര്‍ശനം ഉയരുന്നതിനിടെയാണ് ഭഗത് സിങ് കോഷിയാരിയുടെ നീക്കം.
ഇനിയുള്ള ജീവിതം എഴുതാനും വായനയ്ക്കുമായ് മാറ്റി വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും പോരാളികളുടെയും നാടായ
മഹാരാഷ്ട്രയില്‍ ഒരു സേവകനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി മോദി മുംബൈ സന്ദര്‍ശിച്ച വേളയിലാണ് ഗവര്‍ണര്‍ സ്ഥാനമൊഴിയാനുള്ള താല്പര്യം അറിയിച്ചത്. മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയാനുള്ള ഭഗത് സിങ് കോഷിയാരിയുടെ നീക്കം.
Content Highlights: Maharashtra Governor Says He Conveyed To PM "Desire" To Step Down
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..