സിനിമയുടെ പ്രദര്‍ശനം തടഞ്ഞ കേസില്‍ ജാമ്യം; പിന്നാലെ പീഡനപരാതി, മഹാരാഷ്ട്ര എം.എല്‍.എ. രാജിവെച്ചു


കേസെടുത്തതിന് പിന്നാലെ മുംബൈ താനെയില്‍ ജിതേന്ദ്രയുടെ അണികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു

ജിതേന്ദ്ര ആവ്ഹാഡ് | Photo: PTI

മുംബൈ: മറാത്തി ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞതിന് കഴിഞ്ഞയാഴ്ച അറസ്റ്റിലായ എന്‍.സി.പി. നേതാവും മുന്‍മന്ത്രിയുമായ ജിതേന്ദ്ര ആവ്ഹാഡ് എം.എല്‍.എ. സ്ഥാനം രാജിവെച്ചു. ബി.ജെ.പി. നേതാവ് നല്‍കിയ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് രാജി.

ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ''72 മണിക്കൂറിനിടെ രണ്ട് വ്യാജകേസുകളാണ് പോലീസ് എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഈ ക്രൂരതയ്‌ക്കെതിരെ ഞാന്‍ പോരാടും. എം.എല്‍.എ. സ്ഥാനം രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. ജനാധിപത്യത്തിന്റെ കൊലപാതകം നോക്കിനില്‍ക്കാന്‍ സാധിക്കില്ല''- അദ്ദേഹം ട്വീറ്റ് ചെയ്തു.



കേസെടുത്തതിന് പിന്നാലെ മുംബൈ താനെയില്‍ ജിതേന്ദ്രയുടെ അണികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു. മുംബ്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അണികള്‍ റോഡ് ഉപരോധവും നടത്തി.

അതേസമയം, അതിക്രമ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുംബ്ര- ശില്‍ഫാത വൈ ജങ്ഷന്‍ മേല്‍പ്പാതയുടെ ഉദ്ഘാടനത്തിനിടെ ജിതേന്ദ്ര സ്ത്രീയെ തട്ടിമാറ്റുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ വാഹനത്തിന് അരികിലൂടെ നടക്കുമ്പോള്‍ വഴി ഒഴിപ്പിക്കാനായി സ്ത്രീയെ ഇരുകൈകൊണ്ടും തട്ടിമാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്.

മറാത്തി ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞകേസില്‍ ശനിയാഴ്ച ജിതേന്ദ്രയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. താനെ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെടുമ്പോള്‍ വര്‍തക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. മറാത്ത രാജാവിനെ അപമാനിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ ചരിത്രം വളച്ചൊടിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ജിതേന്ദ്രയുടെ നേതൃത്വത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്.

Content Highlights: maharashtra former minister ncp mla Jitendra Awhad resigns molestation case theater screening film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented