മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കുമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. ഫഡ്‌നാവിസ് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ത്രികക്ഷി സഖ്യത്തിന്റെ അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലില്‍ അല്ലെന്നും നിയമസഭയിലാണെന്നുമായിരുന്നു രാം മാധവിന്റെ പ്രതികരണം.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രഹസ്യ ബാലറ്റ് ഉപയോഗിക്കരുതെന്നും വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
Content Highlights: maharashtra floor test; bjp leader ram madhav says bjp can able to prove majority