നാസിക്കില്‍നിന്ന് മുംബൈയിലേക്ക് നടന്ന് നൂറുകണക്കിന് കര്‍ഷകര്‍; റാലി 17 ആവശ്യങ്ങളുന്നയിച്ച്


1 min read
Read later
Print
Share

Photo | twitter.com/cpimspeak

മുംബൈ: മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുയര്‍ത്തി കര്‍ഷകര്‍ നടത്തുന്ന റാലി നൂറ് കിലോമീറ്റര്‍ പിന്നിട്ടു. ആയിരക്കണക്കിന് കര്‍ഷകരാണ് നാസികില്‍നിന്ന് മുംബൈയിലേക്ക് നടന്നടുക്കുന്നത്. ഉള്ളിക്ക് ക്വിന്റലിന് 300 രൂപ നഷ്ടപരിഹാരം നല്‍കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം നിരസിച്ച കര്‍ഷകര്‍ 17 ആവശ്യങ്ങളും അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ വടക്കന്‍ ഗ്രാമങ്ങള്‍ വീണ്ടും നഗരത്തിലേക്ക് നടക്കുന്നു. ഉള്ളിക്ക് ക്വിന്റലിന് 2000 രൂപ താങ്ങുവില, ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, പരുത്തി, സോയ തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് സഹായം, കയറ്റുമതി നയത്തില്‍ മാറ്റം, 12 മണിക്കൂര്‍ വൈദ്യുതി, വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളല്‍ തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം കസാറ ഘാട്ട് പിന്നിട്ടു.

സമരം ആരംഭിച്ചതിനു പിന്നാലെ സമവായനീക്കം നടത്തിയ സംസ്ഥാനസര്‍ക്കാര്‍ ഉള്ളിക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ആവശ്യം പൂര്‍ണമായി നിറവേറ്റണമെന്ന് കര്‍ഷകര്‍ മറുപടി നല്‍കി. ഇതോടെ ഇന്ന് വൈകീട്ട് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പോയി സമരക്കാരെ കണ്ട് ചര്‍ച്ച നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ നാസിക്കില്‍നിന്ന് കര്‍ഷകര്‍ മുംബൈയിലേക്ക് നടത്തിയ മാര്‍ച്ചിനെ അനുസ്മരിപ്പിക്കുംവിധമുള്ള മാര്‍ച്ചാണ് ഇത്തവണത്തെതും. അന്ന് മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ച ശേഷം മാത്രമാണ് കര്‍ഷകര്‍ തിരികെ വീടുകളിലേക്ക് പോയത്.

Content Highlights: maharashtra farmers strike remunerative prices for their farm produce, onion

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
petrol

1 min

നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍; പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Jun 8, 2023


Opposition

2 min

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

Jun 8, 2023


cardiologist Gaurav Gandhi

1 min

നിരവധിപേരുടെ ജീവന്‍ രക്ഷിച്ച ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു

Jun 8, 2023

Most Commented