അജിത്ത് പവാർ | Photo: Twitter @AjitPawarSpeaks
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉടന്‍ രോഗമുക്തനായി തിരിച്ചുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മഴക്കെടുതി നേരിട്ട പുണെ സോലാപുര്‍ ലേഖലകളില്‍ അജിത് പവാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെ പനിയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു.
ഉടന്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരിലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highlights: Maharashtra deputy CM Ajit Pawar tests positive for Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..