മുംബൈ: മഹാരാഷ്ട്രയിലെ വിവിധ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ സ്പെഷല്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.
അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, രണ്ടാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് തെരുവിലിറങ്ങാന്‍ സാധ്യതയുണ്ടെന്ന് പവാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യഘട്ട ലോക്ക്ഡൗണിന്റെ അവസാനദിവസം ബാന്ദ്രയില്‍ സംഭവിച്ചതുപോലെ, ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും പവാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആദ്യഘട്ട ലോക്ക്ഡൗണിന്റെ അവസാന ദിവസമായ ഏപ്രില്‍ 14ന് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ബാന്ദ്ര റെയില്‍വേ സ്റ്റേഷനു മുന്നില്‍ എത്തിച്ചേര്‍ന്നത്. സ്വന്തംനാടുകളിലേക്ക് പോകണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ടുവെച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ തൊഴിലാളികള്‍ക്കു പോകുന്നതിനു വേണ്ടി സ്പെഷല്‍ ട്രെയിന്‍ സജ്ജമാക്കാന്‍ റെയില്‍വേ മന്ത്രാലയം മികച്ച മുന്നൊരുക്കങ്ങള്‍ നടത്തണം. പുണെയില്‍നിന്നും മുംബൈയില്‍നിന്നും ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തണമെന്നും പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: maharashtra deputy chief minister ajit pawar demand special train for migrant workers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..