
പ്രതീകാത്മക ചിത്രം| Photo: AFP
മുംബൈ/ഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്. വ്യാഴാഴ്ച സംസ്ഥാനത്ത് 23,446 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9,90,795 ആയി വര്‍ധിച്ചു. പുതുതായി 448 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 28,282 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
2.85 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 2,61,432 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 7,00,715 പേര് ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതില്‍ 14,253 പേര് വ്യാഴാഴ്ച മാത്രം രോഗമുക്തി നേടിയവരാണ്. 70.72 ശതമാനമാണ് രോഗമുക്തി നിരക്ക്. 49,74,558 സാംപിളുകളാണ് ഇതുവരെ സംസ്ഥാനത്തുടനീളം പരിശോധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,308 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,05,482 ആയി. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. ബുധനാഴ്ച 4,039 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.
24 മണിക്കൂറിനിടെ 28 പേരുടെ ജീവന് കോവിഡ് കവര്‍ന്നു. ഇതുവരെ 4,666 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 2.27 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് മരണനിരക്ക്. 25,416 പേര് നിലവില്‍ ചികിത്സയിലുണ്ട്. 1,75,400 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. വ്യാഴാഴ്ച മാത്രം 2637 പേര് രോഗമുക്തി നേടി.
content highlights: covid 19, maharashtra delhi covid roundup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..